കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷനിൽ 01-02-2022 മുതൽ എല്ലാ പുതിയ ലൈസൻസ് അപേക്ഷകളും (IFTE &OS License) ഓൺലൈനായി മാത്രമാണ് സ്വീകരിക്കുന്നത്. അപേക്ഷകർക്ക് സ്വന്തമായോ അല്ലെങ്കിൽ അക്ഷയകേന്ദ്രങ്ങൾ വഴിയോ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
നിലവിൽ ലോഗിനുള്ളവർക്ക് അതുപയോഗിച്ചും ലോഗിനില്ലാത്തവർക്ക് രജിസ്റ്റർ ചെയ്തതിന് ശേഷവും പ്രസ്തുത വെബ്സൈറ്റിൽ പ്രവേശിക്കാവുന്നതാണ്.ലോഗിൻ ചെയ്ത ശേഷം സേവനങ്ങളുടെ ലിസ്റ്റിൽ നിന്നും ലൈസൻസ് എന്നത് തിരഞ്ഞെടുത്ത് ലഭ്യമാക്കേണ്ട വിവരങ്ങൾ കൃത്യമായി പൂരിപ്പിച്ച് അപേക്ഷഫീസ് ഇപേയ്മെന്‍റായി കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷനിലേക്ക് ഒടുക്കാവുന്നതാണ്. ഇപേയ്മെന്‍റ് ചെയ്ത അപേക്ഷകൾ മാത്രമേ ഓഫീസിൽ ലഭ്യമാകുകയുള്ളൂ:
അപേക്ഷ ഓണ്‍ലൈന്‍ ആയി നല്‍കുന്നതിനു ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച
https://citizen.lsgkerala.gov.in എന്ന വെബ്സൈറ്റാണ് ഉപയോഗിക്കേണ്ടത്.
ഇ ഫയല്‍ ചെയ്യുന്നതിനുള്ള വിശദമായ പ്രവര്‍ത്തന സഹായി , വിവിധ സാക്ഷ്യ പത്രങ്ങളുടെ മാതൃക ചുവടെ നല്‍കുന്നു