ചരിത്രം

കോഴിക്കോട് നഗരത്തിന്റെ ഭരണനിർവ്വഹണത്തിന് ചുമതലപ്പെട്ട മുനിസിപ്പൽ കോർപ്പറേഷനാണ് കോഴിക്കോട് കോർപ്പറേഷൻ. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മുനിസിപ്പൽ കോർപ്പറേഷനാണ് കോഴിക്കോട് കോർപ്പറേഷൻ. 1962 ൽ സ്ഥാപിതമായ കോർപ്പറേഷന്റെ ആദ്യത്തെ മേയർ എച്ച്. മഞ്ജുനാഥ റാവു ആയിരുന്നു. കോഴിക്കോട് കോർപറേഷനിൽ നാല് നിയമസഭാ മണ്ഡലങ്ങളുണ്ട് – കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂർ, എലത്തൂർ. ഇവയെല്ലാം കോഴിക്കോട് പാർലമെൻററി മണ്ഡലത്തിന്റെ ഭാഗമാണ്. കോർപറേഷന്റെ ഭരണ ചുമതല മേയർക്കാണ്. ഭരണപരമായ ആവശ്യങ്ങൾക്ക്, നഗരം 75 വാർഡുകളായി തിരിച്ചിട്ടുണ്ട്, അതിൽ നിന്നും കോർപ്പറേഷൻ കൗൺസിലിലെ അംഗങ്ങലെ അഞ്ചു വർഷത്തേക്ക് തിരഞ്ഞെടുക്കുന്നു.