കോഴിക്കോട് നഗരത്തെ കൂടുതൽ ശുചിത്വ സുന്ദര നഗരമാക്കി മാറ്റു ന്നതിനായി കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ നടപ്പിലാക്കാൻ പോകുന്ന പദ്ധതിയാണ് ശുചിത്വ പെരുമാറ്റചട്ടം ഇതിൻറെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെയുള്ള ഒരാഴ്ച കാലം പൊതുജന പങ്കാളിത്തത്തോടുകൂടി ഉള്ള ശുചീകരണ യജ്ഞം വിവിധ തലങ്ങളിലും മേഖലകളിലുമായി നടത്താൻ തീരുമാനിച്ചിരിക്കുകയാണ് .സമൂഹത്തിൻറെ നാനാതുറകളിലുള്ള പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ ശുചീകരണ പരിപാടികളിൽ അദ്യത്തേത് ഒക്ടോബർ 2 ഗാന്ധിജയന്തി ദിനമായ ഇന്ന് ബേപ്പൂർ മുതൽ എലത്തൂർ വരെയുള്ള 22 കിലോമീറ്റർ ദൈർഘ്യമുള്ള തീരദേശം വിവിധ മേഖലകളിലുള്ള ജനവിഭാഗങ്ങളുടെ പങ്കാളിത്തത്തോടെ "സുന്ദരതീരം "എന്ന പേരിൽ ശുചീകരിക്കുന്ന പ്രവർത്തിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ എട്ടുമണിക്ക് കോഴിക്കോട് ബീച്ചിൽ ബഹുമാനപ്പെട്ട പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.ചടങ്ങിൽ ബഹുമാനപ്പെട്ട കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ ശ്രീ. സി. പി മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു.ബഹുമാനപ്പെട്ട ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഡോ. എസ് ജയശ്രീ സ്വാഗതം ആശംസിച്ചു.. ബഹു.ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. കെ നാസർ , ബഹു വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ കുമാരി.രേഖ, കൗൺസിലർമാരായ ഈസ അഹമ്മദ്,ഒ സദാശിവൻ,റംലത്ത്, അഡിഷണൽ സെക്രട്ടറി സജി. എസ്. എസ്,ഹെൽത്ത് ഓഫീസർ ഡോ. മിലു മോഹൻദാസ് , ഹെൽത്ത് സു പ്പർവൈസർ ഷജിൽ കുമാർ പി, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീമതി.മിനി, ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ. പ്രകാശ് എന്നിവർ പങ്കെടുത്തു.ശുചീകരണ പ്രവർത്തികൾ കാലത്ത് 7:00 മുതൽ 7 സോണുകളിൽ ആയി വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാർ , കൗൺസിലർ , ഹെൽത്ത് ഇൻസ്പെക്ടർമാർ , എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ , ഹരിത കർമ്മ സേന, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ , കാലിക്കറ്റ് ഡിഫൻസ് , പോലീസ് സേന, ഫയർഫോഴ്സ് ,വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി,റസിഡൻസ് അസോസിയേഷൻ,കോനാരിസ് അഡ്വാൻസ്ഡ് പോളിമേഴ്സ് തൊഴിലാളികൾഗ്രീൻ വേoസ്, ഡിവൈഎഫ്ഐ, എസ്എഫ്ഐ, കെഎസ്‌യു ,യൂത്ത് കോൺഗ്രസ്,വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ,കെഎംസി എസ് യു,കെ എം. സി എസ്, എ, ഡിടിപിസി ജീവനക്കാർ, മത്സ്യത്തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ , കോർപ്പറേഷൻ ജീവനക്കാർCsw വളണ്ടിയർമാർ , ബി എം സ്കൂൾ , ജിഎച്ച്എസ്എസ് മെഡിക്കൽ കോളേജ്, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, ടെക്സ്റ്റൈൽസ് അസോസിയേഷൻലയൺസ് ക്ലബ്,റോട്ടറി ക്ലബ് ക്ലബ് ,ജേസീസ്, നാട്ടു കൂട്ടം, വിവിധ രാഷ്ട്രീയ പാർട്ടി അംഗങ്ങൾ, എൻഎസ്എസ് വളണ്ടിയർമാർഎന്നിവർ ശുചീകരണത്തിൽ പങ്കാളികളായി.ഏഴ് സെക്റ്ററുകൾ ആയി തിരിച്ച് വളണ്ടിയർമാരെ നിയോഗിച്ചു നടത്തിയ ശുചീകരണ പ്രവർത്തിയിലൂടെ കടൽത്തീരത്ത് നിക്ഷേപിക്കപ്പെട്ട അജൈവ പാഴ്വസ്തുക്കൾ തരംതിരിച്ച് ശേഖരിക്കുകയും , ആയവ നഗരസഭയുടെ വെസ്റ്റ് ഹിൽ പ്ലാസ്റ്റിക് റിസൈക്ലിൻ കേന്ദ്ര ത്തിലേക്ക് റീ സൈക്കിൾ ചെയ്യുന്നതിനായി നീക്കം ചെയ്യുകയും ചെയ്തു. 2104 പേർ പങ്കാളികളായ ശുചീകരണ യജ്ഞത്തിൽ 2 5 6 0 ചാക്ക് അജൈവ മാലിന്യം നീക്കം ചെയ്യുകയും , 8 ലോഡ് ജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു . തീരം മുഴുവനായും വൃത്തിയാക്കുകയും ചെയ്തു . ശുചീകരണ യജ്ഞത്തിൽ പങ്കാളികളായ മുഴുവനാളുകളെയും കോർപ്പറേഷൻ മേയർ , ഡെപ്യൂട്ടി മേയർ ,സെക്രട്ടറി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നിവർ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു .
ഒക്ടോബർ 8 വരെയുള്ള ദിവസങ്ങളിൽ വിവിധ മേഖലകളിൽ ശുചീകരണ പ്രവർത്തികൾ നടത്തുന്നതാണ്.. ഈ പരിപാടികളിലും മുഴുവൻ ആളുകളും സഹകരികേണ്ടതാണ് എന്നും അഭ്യർത്ഥിക്കുന്നു.
photos